Theme images by Deejpilot. Powered by Blogger.

touch it

touch it

Touch it

Touch it

Touch it

Touch it

Music

Videos

About Me

authorHello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Learn More →

Touch it

പ്രകാശിതമായി...

പ്രകാശിതമായി...
*മദീനയുടെ മന്ദമാരുതൻ* മുസ്ലിം കൈരളിക്ക് പുതിയ ഉപഹാരം നൽകി വീണ്ടും ആലത്തൂർപടി ദർസ് തരംഗമാവുന്നു. അറബി സാഹിത്യരംഗത്ത് പുതിയ ചുവട് വെപ്പുമായി നസീമുൽ മദീന അനുവാചക കരങ്ങളിലേക്ക് എത്തിക്കഴിഞ്ഞു.  മികച്ചൊരു അറബി കവിതാസമാഹാരഗ്രന്ഥമാണ് നസീമുൽ മദീന.  മുസ്ലിം കൈരളിയുടെ ആത്മീയ നായകൻ ബഹു: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഗ്രന്ഥം പ്രകാശനം ചെയ്തത്.  സാഹിത്യ പ്രേമികൾക്ക് മുതൽക്കൂട്ടാവുന്ന പ്രസ്തുത ഗ്രന്ഥം 58 വിഷയങ്ങളിലായി 1313 കവിതകൾ ഉൾക്കൊള്ളുന്നതാണ്. പ്രവാചക പ്രകീർത്തനം, മനാഖിബ്, പള്ളി ദർസിന്റെ മഹത്വം, അനുശോചനകാവ്യം, ഉപദേശം, യാത്രാവിവരണം, സമകാലിക ഇന്ത്യയിലെ ദയനീയ സ്ഥിതി, മുസ്ലിം ലോകത്തിന്റെ സമകാലിക വിശേഷം... തുടങ്ങി വ്യത്യസ്ഥ വിഷയങ്ങൾ ഗ്രന്ഥത്തിൽ പരാമർശിക്കപ്പട്ടിട്ടുണ്ട്. പ്രശസ്ത പണ്ഡിതരും സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഉസ്താദ് സി.കെ.അബ്ദുറഹ്മാൻ ഫൈസി (ആലത്തൂർപടി മുദരിസ്)യുടേതാണ് രചന. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ഉസ്താദിന്റെ വേറിട്ട രചനയാണ് നസീമുൽ മദീനയിലൂടെ പ്രകാശിതമായിരിക്കുന്നത്. വളരെ ലളിതമായ ഭാഷയിലാണ് രചനയെന്നത് കൊണ്ട് തന്നെ മുതഅല്ലിം,മുഅല്ലിം,മുദരിസ്.അറബ് സാഹിത്യപ്രേമികൾ എന്നിവർക്കെല്ലാം വളരെ ഉപകാരപ്രദമായ ഗ്രന്ഥമായി നസീമുൽ മദീന വ്യതിരക്തമാവുകയാണ്. വിഷയങ്ങളുടേയും ആശയങ്ങളുടേയും വൈപുല്യം രചനയുടെ മാറ്റ് കൂട്ടുന്നു. നസീമുൽ മദീനയിലെ ശ്രദ്ധേയമായ ചില വിഷയങ്ങൾ ചുവടെ ചേർക്കുന്നു. مناقب شيخ مولى കണ്യാല മൗല(റ)യുടെ  ജീവിതവും ആത്മീയ സരണിയും അടയാളപ്പെടുത്തിയ 33 വരികളിൽ മൗലയുടെ കറാമത്തും വിവരിക്കുന്നുണ്ട്. വീട്ടിലും മക്കയിലും ഒരേ സമയം മൗല പ്രത്യക്ഷപ്പെട്ട സംഭവം മനോഹരമായി വരികളിൽ കോറിയത് കാണാം. رثاء شيخ بابو مسليار മർഹൂം ശൈഖുനാ കോട്ടുമല ബാപ്പുമുസ്ലിയാരെ കുറിച്ചുള്ള അനുശോചനമായി ചിലവരികൾ. ജീവിതം, സന്ദേശം,  സേവനം തുടങ്ങിയ കാര്യങ്ങളിൽ സുപ്രഭാതം ദിനപത്രം പോലും വരികളിൾ പ്രകാശിതമാണ്. وداعا لجنيد ബീഫിന്റെ പേരിൽ കൊലചെയ്യപ്പെട്ട ജുനൈദിനെ കുറിച്ചാണ് 14 വരികൾ. ഇന്ത്യയുടെ ഹൃദയത്തിൽ കുത്തിയ സംഘ്പരിവാറിന്റെ ദുഷിച്ച ചെയ്തികളെ അനാവരണം ചെയ്യുന്നതാണ് വരികൾ. لا تقتلوا باسمي #not in my name എന്ന അടുത്ത കാലത്ത് രാജ്യത്ത് പ്രസിദ്ധമായ പ്രമേയത്തിലുള്ള ഈ വരികൾ ശ്രദ്ധേയമാണ്.. ഇന്ത്യാ രാജ്യത്തിന്റെ ആത്മാവാകുന്ന മതേതരത്വം പിച്ചിച്ചീന്തുന്നവർക്ക് പശു അമ്മയാണെങ്കിൽ കാള അവരുടെ അച്ഛനായിരിക്കുമെന്നാണ് വരികൾ വരച്ചിടുന്നത്. حضارة الغرب في العرب പാശ്ചാത്യ നാഗരികത അറബികളിൽ കുടിയേറിയതിന്റെ ദൂഷ്യ വശങ്ങൾ വിവരിക്കുന്ന വേറിട്ടൊരു പഠനമാണ് ഈ വരികൾ. വിവാഹം കഴിക്കാതെ ഭോഗിക്കുന്നവരുടെ നെറികെട്ട  സംസ്കാരം പേറുന്ന പാശ്ചാത്യ ജനത മൃഗങ്ങളേക്കാൾ മോശമാണെന്നാണ് വരികളിലെ വർത്തമാനം. في رحاء تاج محل താജ്മഹൽ സന്ദർശിച്ചപ്പോൾ മനസ്സിലുദിച്ച ചിന്തകളാണ് വരികൾ. താജിന്റ മതിലുകൾ സന്ദർശകരോട് പാടുന്ന സ്നേഹ ഗീതവും, താജിന്റെ ഖുബ്ബകൾ തരുന്ന സന്ദേശങ്ങളുമാണ് വരികളിലെ വർണ്ണന. رثاء ممد الفيضي ഈ അടുത്ത് മരണപ്പെട്ട മമ്മദ് ഫൈസി ഉസ്താദവർകളെ കുറിച്ചുള്ള നനവുള്ള ഓർമകൾ നിർഗളിക്കുന്ന വരികളാണിതിൽ. فتح الفتاح ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ ഫത്ഹുൽ ഫത്താഹെന്ന തസവ്വുഫ് പഠന ആത്മീയ കേന്ദ്രത്തിന്റെ പോരിശയാണ് ഈ വരികളിലെ മനോഹരമായ വിവരണം. ഇങ്ങനെ നിരവധി ... മനോഹരമായ സാഹിത്യ കോർവകൾ നിങ്ങളെ  ഇഷ്ടപ്പെടുത്തും തീർച്ച.  സമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ: ആലിക്കുട്ടി ഉസ്താദ് ആശംസ എഴുതിയ ഗ്രന്ഥത്തിന് പ്രശസ്ത പണ്ഡിതരും കവികളുമായ ഉസ്താദ് അൻവർ അബ്ദുള്ള ഫള്ഫരിയും ളിയാഉദ്ദീൻ ഫൈസി മേൽമുറിയുമാണ് അവതാരിക നൽകിയിട്ടുള്ളത്. ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ADSA) ആണ് പ്രസാധകർ. കോപ്പികൾക്ക് 9746700390

ഇൗ ബ്ലോഗിനെ കുറിച്ച്....!!

ഇൗ ബ്ലോഗിനെ കുറിച്ച്....!!
ഇഫ്ശാഉസ്സുന്ന എന്നാൽ സുന്നത്തിനെ വംയാപിപ്പിക്കുക എന്നാണർത്ഥം ഇസ്ലാമിക പൈതൃകത്തനിമയോടെ അഹ്ലുസ്സുന്നയുടെ ആശയങ്ങൾ മലയാളികൾക്ക് ലോകത്തിന്റെ ഏത് ദിക്കിൽ നിന്നും പഠിക്കാനും മനസ്സിലാക്കാനും ഇന്ന് ഏറെ ആശ്രയിക്കപ്പെടുന്ന മാധ്യമമായി വെബ് സൈറ്റുകളും ബ്ലോഗുകളും മാറിക്കഴിഞ്ഞു. പുസ്തകങ്ങൾ വായിക്കുന്നതിന്ന് പകരം പുതിയ തലമുറ വായിക്കുന്നതും തിരയുന്നതും വെബ്ബുകളും ബ്ലോഗുകളുമാണ്. അതിനാൽ ഇങ്ങനെ ചില ഉദ്ധ്യമങ്ങൾ ഫലം കാണുമെന്ന് പ്രതീക്ഷയുണ്ട്.ഇസ്ലാമിക് പഠനങ്ങളുടെ സമാഹാരമാണ് ഈ ബ്ലോഗ്. വിശിഷ്യാ അഹ്ലുസ്സുന്നയുടെ ആശയാദർശങ്ങൾ യാതാവിഥി മനസ്സിലാക്കാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങളിലൂടെ സാധിക്കുമെന്ന് കരുതുന്നു. കർമ്മശാസ്ത്ര പഠനങ്ങളുടെ ഏതാനും സംക്ഷിപ്തങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെറ്റുകൾ വരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒപ്പം മതപ്രഭാഷണത്തിനുപകരിക്കുന്ന വിധം പ്രഭാഷണക്കുറിപ്പുകളും ഈ ബ്ലോഗിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. ഇതിലെ ചില പഠനങ്ങൾ ഈ വിനീതൻ സ്വന്തമായി ചേർത്തതും മറ്റ് ചിലത് നിരവധി പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ നിന്നും മറ്റ് സൈറ്റ്,ബ്ലോഗ് എന്നിവയിൽ നിന്നും പകർത്തിയതുമാണ്. എല്ലാം ഒരു കുടക്കീഴിൽ ഒരുമിച്ച് കൂട്ടുക എന്നതാണ് ലക്ഷ്യം. മനുഷ്യസഹജമായ തെറ്റുകളിൽ നിന്ന് മുക്തമെന്ന് അവകാശമില്ല. തെറ്റുകൾ കാണുന്നവർ ഉണർത്തുക. സാധാരണക്കാർക്കും പണ്ഡിതർക്കും,വിദ്യാർത്ഥികൾക്കും ഇത് ഉപകരിക്കുമെന്ന പ്രത്യാശയുണ്ട്. . പരമാവതി ഉപയോഗപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുമല്ലോ പ്രതീക്ഷയോടെ .......നിങ്ങളുടെ സുഹൃത്ത് അബൂത്വാഹിർ നിസാമി ഫൈസി മാനന്തവാടി

ഇഫ്ശാഉസ്സുന്നയെ കുറിച്ച് പൂക്കോട്ടൂർ സാഹിബ് പറയുന്നത്...

Popular Posts

സൂറത്തുൽ ഖദ്ർ ഇറങ്ങാൻ കാരണമായ ശംഊനുൽ ഗാസിയുടെ ചരിത്രം PDF

April 05, 2024
സൂറത്തുൽ ഖദ്ർ ഇറങ്ങാൻ കാരണമായ നബി (സ) തങ്ങൾ വിവരിച്ച ശംഊനുൽ ഗാസിയുടെ ചരിത്രം PDF ഡൗൺലോഡ് ചെയ്യാൻ    ഇവിടെ ക്ലിക്ക് ചെയ്യുക ➖➖➖➖➖...Read More

1 മുതൽ +1 വരെ ക്ലാസ്സുകളിലെ ഫസ്റ്റ് സെക്കൻഡ് നേടിയ കുട്ടികൾക്ക് അഭിനന്ദനങ്ങൾ നൽകി പോസ്റ്റർ ക്രിയേറ്റ് ചെയ്യാം

March 28, 2024
ഒന്ന് 1st  ഇവിടെ ക്ലിക്ക് ചെയ്യുക 2nd ഇവിടെ ക്ലിക്ക് ചെയ്യുക   ➖➖➖➖➖➖➖➖➖➖ രണ്ട് 1st ഇവിടെ ക്ലിക്ക് ചെയ്യുക 2nd ഇവിടെ ക്ലിക്ക് ചെ...Read More

സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദന പോസ്റ്റർ നിർമിക്കാം..

March 26, 2024
സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദന പോസ്റ്റർ നിർമിക്കാം... പോസ്റ്റർ നിർമിക്കാനായി ഇവി​ടെ ക്ലിക്ക് ...Read More

ഫത്ഹുൽ മുഈനിലെ ഹദീസുകൾ വ്യക്തമാക്കുന്ന ഗ്രന്ഥം

March 21, 2024
ശാഫിഈ കർമശാസ്ത്ര സരണിയിലെ വിശ്വ വിഖ്യാത ഗ്രന്ഥമാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചന നിർവഹിച്ച  *ഫത്ഹുൽ മുഈൻ*  ഇന്നും ആഗോളടിസ്ഥാ...Read More

കൗതുകപ്പെടുത്തുന്ന രണ്ട് വിഷയങ്ങൾ, റഹ്മത്തുള്ള ഖാസിമിയുടെ റമളാൻ പ്രഭാഷണം 2024 മാർച്ച് 18, 19 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ

March 12, 2024
 റഹ്മത്തുള്ള ഖാസിമിയുടെ ഈ വർഷത്തെ റമദാൻ പ്രഭാഷണം മാർച്ച് 18, 19 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടക്കും. ഇത്തവണ കൗതപ്പെടുത്...Read More

മാസപ്പിറവി ദൃശ്യമായി: സൗദിയിൽ നാളെ റമളാൻ ഒന്ന്

March 10, 2024
റിയാദ്- മാസപ്പിറവി ദൃശ്യമായതിന്റെ അിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷക സമിതികൾ അറിയിച്ചു. ഇത് സംബന്ധിച്ച് സൗദി സു...Read More

സ്കൂൾ 1 മുതൽ +2 വരെയുള്ള ക്ലാസ്സുകളിലെ മുൻ വർഷങ്ങളിലെ വാർഷിക പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ (എല്ലാ വിഷയങ്ങളും..)

March 03, 2024
1 മുതൽ +2 വരെയുള്ള ക്ലാസ്സുകളിലെ മുൻ വർഷങ്ങളിലെ വാർഷിക പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ (എല്ലാ വിഷയങ്ങളും.. ഇവിടെ ക്ലിക്ക് ചെയ്യുക Read More

Business